INTERNSHIP THIRD WEEK
(27/11/17-30/11/17)
ഈ വാരത്തിൽ വളരെ സന്തോഷകരമായ അനുഭവങ്ങൾ കുട്ടികളിൽ നിന്നും ലഭിക്കുകയുണ്ടായി. യുവജെനോത്സവത്തിലും ശാസ്ത്രോത്സവത്തിലും പങ്കെടുത്ത കുട്ടികൾക്കു സമ്മാനങ്ങൾ ലഭിച്ചിരുന്നു.
ഈ വാരത്തിൽ ഞാൻ 3 lesson plan പൂർത്തിയാക്കി. ICT ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ലാസ്സ് എടുത്തത്. ICT യുടെ ഉപയോഗം കുട്ടികളെ നല്ല രീതിയിൽ സഹായിക്കുന്നതായും പഠഭാഗവുമായി ബന്ധപ്പെട്ട ആകർഷകമായ ചിത്രങ്ങൾ എല്ലാ കുട്ടികൾക്കും ഒരുപോലെ ക്ലാസ്സിലേക്ക് ശ്രദ്ധിക്കുവാൻ സഹായിക്കുന്നതായി മനസിലാക്കാൻ സാധിച്ചു.
27/11/17
ഇന്ന് സ്കൂൾ അസ്സെംബ്ലി ഉണ്ടായിരുന്നു. ഇന്നത്തെ അസ്സെംബ്ലിയിലെ പ്രധാന ചടങ്ങു മത്സരജേതാക്കളായ കുട്ടികൾക്ക് ട്രോഫികളും സർ്ടിഫിക്കറ്റുകളും വിതരണം ചെയുക എന്നതായിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപികയും P. T. A പ്രസിഡന്റും മറ്റു അദ്ധ്യാപകരും ആ കർത്തവ്യയം നിർവഹിച്ചു.
ഒപ്പനക്കും ചവിട്ടുനാടകത്തിനും തിരുവാതിരക്കും A ഗ്രേഡോട് കൂടി ഒന്നാം സമ്മാനം കുട്ടികൾക്കു ലഭിച്ചു. കൂടാതെ വിവിധ ഇനങ്ങൾക്ക് സമ്മാനങ്ങൾ കിട്ടിയ ഒത്തിരി കുട്ടികൾ ഉണ്ടായിരുന്നു. അദ്ധ്യാപക വിദ്യാർഥികളായ ഞങ്ങളെയും സർടിഫിക്കറ്റുകൾ വിതരണം ചെയ്യുവാൻ സ്കൂളിലെ പ്രഥമ അദ്ധ്യാപിക ക്ഷണിക്കുകയും ചെയ്തു. മനസിന് കുളിരു നൽകുന്ന അനുഭവമായിരുന്നു അത്.
ഇന്ന് 8 മത്തെ പീരിയഡ് ആയിരുന്നു എനിക്ക്. മൗര്യസാമ്രാജ്യത്തിന് ശേഷം ഇന്ത്യയിൽ എത്തിയ ശതവാഹകന്മാരെ കുറിച്ചാണ് ഇന്നു ക്ലാസ് എടുത്തത്.
28/11/17
ഇന്ന് 7 മത്തെ പീരിയഡ് ആയിരുന്നു എനിക്ക്. കുശാനന്മാരെകുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. ICT ഉപയോഗിച്ച് കൂടുതൽ ചിത്രങ്ങൾ കുട്ടികൾക്കു കാണിച്ചു കൊടുത്തു. ജനറൽ വിഭാഗം അദ്ധ്യാപിക ചിത്ര ടീച്ചർ ഞങ്ങ്ളുടെ ക്ലാസ് നിരീക്ഷിക്കുവാനായി എത്തിയിരുന്നു. അവസാനത്തെ പീരിയഡ് പത്താം ക്ലാസ്സിലെ കുട്ടികൾക്ക് P. T. A മീറ്റിങ് ഉണ്ടായിരുന്നു.
29/11/17
ഇന്ന് എനിക്ക് ആറാമത്തെ പീരിയഡ് ആയിരുന്നു. ഗുപ്തസാമ്രാജ്യത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. അതുമായി ബദ്ധപ്പെട്ട ഒരു കവിതയിലൂടെയാണ് ഇന്ന് ക്ലാസ് തുടങ്ങിയത്. പ്രധാന പോയിന്റുകൾ കുട്ടികൾ എളുപ്പത്തിൽ മനസ്സിലാക്കി.
30/11/17
ഇന്ന് എനിക്ക് പീരിയഡ് ഇല്ലായിരുന്നു. രാവിലെ മുതൽ ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ ഉച്ചയ്ക്ക് ശേഷം സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല. നബി ദിനം പ്രമാണിച്ചു വെള്ളിയാഴ്ച സ്കൂൾ അവധിയായിരുന്നു.
Internship ന്റെ ഈ വാരവും അങ്ങനെ അവസാനിച്ചു്....
No comments:
Post a Comment