Friday, 1 December 2017

INTERNSHIP FIRST WEEK

First week at S.S.V.G.H.S.S chirayinkeezhu (15/11/2017- 17/11/2017)

             ബി.എഡ് കരിക്കുലത്തിന്റ ഭാഗമായുള്ള രണ്ടാം ഘട്ട  ടീച്ചിങ് പ്രാക്ടീസ് 15/11/2017 ബുധനാഴ്ച ആരംഭിച്ചു. എനിക്ക് ലഭിച്ചത് ചിറയിൻകീഴ് ശ്രീ ശാരദാ വിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ആണ്. ഞങ്ങൾ 16 അദ്ധ്യാപക വിദ്യാർത്ഥികൾക്കാണ്  ചിറയിൻകീഴ് സ്‌കൂൾ ലഭിച്ചത്. സോഷ്യൽ സയൻസ് വിഭാഗത്തിൽ ഞങ്ങൾ 4 പേരാണ്‌  സ്കൂളിൽ ഉണ്ടായിരുന്നത്.

          3 പ്രവൃത്തി് ദിവസമായിരുന്നു  ഈ ആഴ്ചയിൽ നമുക്ക് ലഭിച്ചത്.
എനിക്ക് പഠിപ്പിക്കാൻ ലഭിച്ചത് 8 ബി ക്ലാസ് ആയിരുന്നു. 42 പെൻകുട്ടികൾ ആയിരുന്നു ക്ലാസ്സിൽ ആകെ ഉണ്ടായിരുന്നത്.
 
    " മഗധ മുതൽ താനേശ്വരം വരെ" എന്ന അധ്യായമാണ് ഞാൻ കുട്ടികളെ ആദ്യം പഠിപ്പിക്കാൻ തുടങ്ങിയത്. രണ്ടു ദിവസം മുമ്പ് തന്നെ പഠിപ്പിക്കാനുള്ള അധ്യായങ്ങളും ക്ലാസ്സും  ഞങ്ങൾ സ്കൂളിൽ നിന്നും ശേഖരിച്ചിരുന്നു.

രാവിലെ 8.30 ന് തന്നെ ഞങ്ങൾ എത്തി അറ്റൻഡനസ് ബുക്കിൽ ഒപ്പിട്ടു. ബുധനാഴ്ച ആറാമത്തെ പീരിയഡ് ആയിരുന്നു എനിക്ക്. ആദ്യത്തെ ക്ലാസിൽ ഞാൻ കുട്ടികളെ എല്ലാം പരിചയപ്പെടുകയും
അധ്യായം തുടങ്ങുകയും ചെയ്തു.

       വ്യാഴാഴ്ച എനിക്ക് പീരിയഡ് ഉണ്ടായിരുന്നില്ല.. സ്കൂൾ പരിസരം എല്ലാം കാണാൻ സാധിച്ചു. കുട്ടികളുടെ കൈയിൽ നിന്നും ടൈംടേബിൾ വാങ്ങി. ഫ്രീ ആയിരുന്ന സമയം ലെസൻപ്ലാൻ എഴുതുകയും ചെയ്തു. എന്നും 3.15 ആണ് സ്കൂൾ സമയം കഴിയുന്നത്.

   വെള്ളിയാഴ്ച എനിക്ക്‌ 3 മത്തെ പീരിയഡ് ആയിരുന്നു.    , മൗരൃസാമ്രാജ്യത്തെ കുറിചു ആണ് ഇന്ന് ക്ലാസ് എടുത്തത്‌. കുട്ടികൾ എല്ലാം വളരെ ആക്ടിവ് ആയിരുന്നു. പാഠഭാഗത്തെ പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിക്കാനും കഴിഞ്ഞു.
      വേറേ പരിപാടികൾ ഒന്നും ഈ ആഴ്ചയിൽ ഉണ്ടായിരുന്നില്ല. ഈ 3 ദിവസത്തിനുള്ളിൽ തന്നെ സ്കൂളും കുട്ടികളെയും എനിക് വളരെയധികം ഇഷ്ടമാകുകയും ചെയ്തു...

   

No comments:

Post a Comment