Saturday, 9 December 2017

INTERNSHIP FOURTH WEEK

INTERNSHIP FOURTH WEEK
        (4/12/17- 8/12/17)

             അദ്ധ്യാപന പരിശീലനത്തിന്റ നാലാമത്തെ ആഴ്ച്ച പൂർത്തിയാകുമ്പോൾ ഞാൻ 5 lesson plan പൂർത്തിയാക്കി.
          ICT ക്കും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകികൊണ്ടാണ് ഈ വാരവും ക്ലാസ്സുകൾ എടുത്തത്..
            ഒരു അധ്യായം പഠിപ്പിച്ചു തീർക്കുകയും ടെസ്റ്റ് പേപ്പർ നടത്തുകയും അടുത്ത അധ്യായത്തിലേക്കു കടക്കുവാനും ഈ വാരത്തിൽ കഴിഞ്ഞു...

   4/12/17  
  
       ഇന്ന് എട്ടാമത്തെ പീരിയഡ് ആയിരുന്നു എനിക് ക്ലാസ്. ഈ അദ്ധ്യായത്തിലെ അവസാന ഭാഗമായ ഗുപ്തന്മാരുടെ ജനജീവിതത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. ICT ഉപയോഗിച്ച് ആണ് ക്ലാസ് എടുത്തത്‌..
      
              മഗധ മുതൽ താനേശ്വരം വരെ എന്ന അദ്ധ്യായത്തിൽ നിന്നും കുട്ടികൾക്ക് ഒരു assiganment work കൊടുക്കുകയും ചെയ്‌തു..

      
5/12/17

        ഇന്ന് നാലാമത്തെ പീരിയഡ്  ക്ലാസ് എടുക്കുവാൻ  അവസരമുണ്ടായി. ഭൂമിയുടെ പുതപ്പ് എന്ന  പുതിയ അധ്യായത്തിലെ     അന്തരീക്ഷ വാതകങ്ങളെ കുറിച്ചാണ്
ഇന്ന് ക്ലാസ് എടുത്തത്. UP ക്ലാസ്സിലും അധ്യാപകരുടെ അഭാവത്തിൽ പഠിപ്പിക്കാൻ കയറുകയുണ്ടായി.
        
         ഏഴാമത്തെ പീരിയഡ്  ആയിരുന്നു  ഇന്നത്തെ ക്ലാസ്.. അന്തരീക്ഷത്തിലെ ജലാംശത്തെ കുറിച്ചാണ് ഈ പീരിയഡയിൽ  പഠിപ്പിച്ചത്‌. കുട്ടികൾ നല്ല രീതിയിൽ respond ചെയ്തു.

6/12/17

     ഇന്ന് സ്കൂളിൽ സ്‌പെഷ്യൽ അസ്സെംബ്ലി ഉണ്ടായിരുന്നു.. ഭിന്നശേഷിക്കാരുടെ മത്സരയിനങ്ങളിൽ state level ൽ സമ്മാനം ലഭിച്ച ആമിന എന്ന കുട്ടിക്ക് സമ്മാനം നൽകുന്നതിന് വേണ്ടിയായിരുന്നു ഇന്ന് സ്‌പെഷ്യൽ അസ്സെംബ്ലി നടത്തിയത്..
        U P വിഭാഗത്തിൽ അധ്യാപകരുടെ അഭാവത്തിൽ നാലാമത്തെ പീരിയഡ് 7 ബി യിൽ പോവുകയും കുട്ടികളെക്കൊണ്ട് ഒരു സംവാദം നടത്തുകയും ചെയ്തു.. കുട്ടികൾ വളരെ ആക്ടിവ് ആയിരുന്നു.
     ഇന്ന് ആറാമത്തെ പീരിയഡ് ആയിരുന്നു എനിക്ക് ക്ലാസ്.        അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ കുറിച്ചാണ്  ഇന്ന് പഠിപ്പിച്ചത്. ICT ഉപയോഗിച്ചു ഇന്ന് കൂടുതൽ പഠനം effective ആക്കി..

7/12/17

    ഇന്ന് എനിക്ക് പീരിയഡ് ഇല്ലാത്ത ദിവസം ആയിരുന്നു. Free time lesson plan കളും മറ്റു വർക്കുകളും compleet  ചെയ്തു. Natural science മേധാവി ആയിരുന്ന ബിന്ദുഷ ടീച്ചർ natural science അധ്യാപക വിദ്യാർഥികളുടെ ക്ലാസ് observe ചെയ്യാൻ എത്തിയിരുന്നു.
      കുട്ടികൾക്കു കഴിഞ്ഞ അദ്ധ്യായത്തിൽ നൽകിയ assignment  ഒരുവിധം എല്ലാവരും submitt ചെയ്തു.

8/12/17

ഇന്ന് എനിക്ക് മൂന്നാമത്തെ പീരിയഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്..  ജനറൽ വിഭാഗം അദ്ധ്യാപിക ചിത്ര ടീചർ എന്റ ക്ലാസ് observe ചെയ്യാൻ എത്തുകയുണ്ടായി. ഹരിതഗൃഹ പ്രഭാവത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്‌.. chart, flashcard, ICT എന്നിവ teaching aid ആയി ഉപയോഗിച്ചിരുന്നു. ടീച്ചർ ക്ലാസ് observe ചെയ്ത ശേഷം പോസിറ്റീവും നെഗറ്റീവും കമന്റുകൾ പറഞ്ഞു തന്നു.
     ഏഴാമത്തെ പീരിയഡ് കുട്ടികൾക്ക് കഴിഞ്ഞ അദ്ധ്യായത്തിലെ test papper  നടത്തി. 25 മാർക്കിനായിരുന്നു. ടെസ്റ്റ് നടത്തിയത്... മൂന്ന് മണിക് സ്കൂളിൽ special അസ്സെംബ്ലി ഉണ്ടായിരുന്നു..

     ടീച്ചിങ് പ്രാക്ടീസിന്റ നാലാമത്തെ വാരവും അങ്ങനെ വിജയകരമായി  പൂർത്തിയായി....

No comments:

Post a Comment