Saturday, 2 December 2017

INTERNSHIP SECOND WEEK

INTERNSHIP SECOND WEEK
       (20/11/17-24/11/17)

         
ടീച്ചിങ് പ്രാക്ടീസിന്റ രണ്ടാമത്തെ ആഴ്ച വിജയകരമായി പൂർത്തിയാക്കുമ്പോൾ  ഞാൻ 5 lesson plan പിന്നിട്ടു. ഗ്രൂപ്പ്  പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സ്വന്തമായി ആ്ശയങ്ങൾ   രൂപികരിക്കാൻ കഴിയുന്ന രീതിയിലുള്ള lesson plan ആണ് ആസൂത്രണം ചെയ്തത്. അതു നല്ല രീതിയിൽ കുട്ടികൾക്കു ഉപയോഗപ്രദം ആണെന്ന് മനസി്‌ലാക്കുവാൻ സാധിച്ചു.
         
        ചാർട്ടുകളുടെയും ഫ്ലാഷ്‌കാർഡുകളുടെയും ഭൂപടങ്ങളുടെയും ഉപയോഗം കുട്ടികളിൽ പുതിയ പദങ്ങളും പോയിന്റുകളും ഗ്രഹിക്കുവൻ കഴിഞ്ഞിരുന്നു. കുട്ടികളുടെ പല തരത്തിലുള്ള സംശയങ്ങളും തീർത്തു കൊടുക്കുവാൻ എനിക്ക്‌ സാധിച്ചു. കുട്ടികൾ ക്ലാസ്സുകളിൽ വളരെ ആക്റ്റീവ് ആയിരുന്നു.

     ആഴ്ചയിൽ എനിക്ക്‌ നാലു പീരിഡുകളാണ്  മൊത്തമായി ഉണ്ടായിരുന്നത്. അതിൽ 3 പീരിയഡ് ഉച്ചക്കു  ശേഷമാണ്. ഉച്ചക്കു ശേഷമുള്ള പീരിയഡ് 30 മിനിറ്റ് മാത്രേ ഉണ്ടാകാറുള്ളൂ... കുട്ടികളുമായി കൂടുതൽ അടുത്തിടപഴകാൻ അധികം സമയം ലഭിക്കാറില്ലായിരുന്നു. എങ്കിലും കിട്ടുന്ന ഒഴിവു സമയങ്ങൾ അവരുമായി പങ്കു വയ്ക്കാറുണ്ട്. അവരുടെ  നോട്ടുബുക്കുകൾ കൃത്യമായി  പരിശോധിക്കാറുണ്ട്.

       വിശാലമായ കണ്ടെന്റ്കളിൽ നിന്നു പോയിന്റുകൾ അവരെക്കൊണ്ട് തന്നെ പറയിപ്പിക്കുവാൻ  ഞാൻ ശ്രദ്ധിച്ചിരുന്നു. ക്ലാസ്സിന്റ അവസാന ഭാഗം എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കുകയും ചെയും.

     
       സബ്ജില്ല യുവജനോത്സവം തിങ്ൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടക്കുന്നതിനാൽ നമ്മുടെ സ്കൂളിൽ നിന്ന് വിവിധയിനം പരിപാടികൾക്കായി കുട്ടികൾ പങ്കെടുത്തു. യുവജനോത്സവത്തിനു  കുട്ടികൾക്കൊപ്പം ചില  അദ്ധ്യാപകർക്കും പോകേണ്ടി വന്നതിനാൽ ചില ക്ലാസ്സുകളിൽ അദ്ധ്യാപകരുടെ അഭാവം ഉണ്ടായിരുന്നു. ആ അവസരത്തിൽ എനിക്ക് UP ക്ലാസുകളിൽ കയറുവാനും അവരുമായി പരിചയപ്പെടാനും അറിവ് പകർന്ന് നൽകാനും കഴിഞ്ഞു.
   
20/11/17

     തിങ്കളാഴ്ച ആദ്യത്തെ പീരിയഡ് 7 സി ക്ലാസ്സിലാണ് ഞാൻ ചെന്നത്. കുട്ടികളെ പരിചയപ്പെട്ട ശേഷം അവർക്കു കുറച്ചു പ്രവർത്തനങ്ങൾ നൽകി.. ശേഷം 5 ബി ക്ലാസ്സിലും കയറി. എന്റെ പീരിയഡ് ഇന്നു 8 മത്തെ hour ആയിരുന്നു. ഉച്ചക്കു കുട്ടികൾക്കു  ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക്‌ ശേഷം 6 ബി ക്ലാസിൽ കയറി കുട്ടികളെ "മധ്യകാല ഇന്ത്യ" എന്ന അധ്യായം പഠിപ്പിച്ചു. അവസാനത്തെ പീരിയഡ് ഞാൻ എന്റെ ക്ലാസ്സിൽ പഠിപ്പിച്ചു.

   21/11/17

         ചൊവ്വാഴ്ചയും 6ബി ക്ലാസ്സിൽ പോകുകയും പഠിപ്പിച്ചതിന്റെ ബാക്കി പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് 5 ഡി , 7സി എന്നീ ക്ലാസ്സുകളിൽ പോകുകയും വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ഇന്നു എനിക്കു എന്റെ ക്ലാസ്സിൽ പഠിപ്പിക്കുവാൻ 2 പീരിയഡ് ലഭിച്ചു.  അശോകചക്രവർത്തിയെയും കലിംഗ യുദ്ധത്തെയും ഇന്നു പഠിപ്പിച്ചു. കുട്ടികൾ പ്രവർത്തനങ്ങൾ വളരെ ആക്ടിവ് ആയി ചെയ്തു.
     
  22/11/17

        ബുധനാഴ്ചയും  6ബി ക്ലാസ്സിൽ കയറി പഠിപ്പിച്ചു. എനിക്കു  ഇന്നു 6 മത്തെ  പീരിയഡ് ആയിരുന്നു. അശോക്ശാസനങ്ങളെ കുറിച്ചു ഇന്നു പഠിപ്പിച്ചു.

23/11/17

  വ്യാഴാഴ്ച എല്ലാ അദ്ധ്യാപകരും ഉണ്ടായിരുന്നു. കുട്ടികൾക്കു നിരവധി സമ്മാനങ്ങൾ ലഭിച്ചിരുന്നു. കുട്ടികൾ നമുക്കു മധുരം തന്നു. ഇന്നു എനിക്കു പീരിയഡ് ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക വിദ്യാർഥികളുടെ ക്ലാസ് കാണുവാൻ അവരുടെ അദ്ധ്യാപിക രീത്ത ടീച്ചർ വന്നിരുന്നു. ഇന്നു ഉച്ചക്ക്  പെൻകുട്ടികൾക്കു ഒരു ബോധവത്കരണ ക്ലാസ് ഉണ്ടായിരുന്നു.

24/11/17

     വെള്ളിയാഴ്ച എനിക് 3 മത്തെ പീരിയഡ് ആയിരുന്നു. മൗര്യ സാമ്രാജ്യ ത്തിന്റ സാമ്പത്തിക സാമൂഹിക ജീവിതത്തെക്കുറിച്ചാണ് ഇന്നു പഠിപ്പിച്ചത്.  "ആദിമ ഇന്ത്യ ചരിത്രം"( റൊമില ഥാപ്പർ )എന്ന പുസ്തകം ഞാൻ കോളേജു ലൈബ്രറിയിൽ നിന്നു എടുത്തിരുന്നു. മൗര്യസാമ്രാജ്യത്തെക്കുറിച് കൂടുതൽ വിവരങ്ങൾ റഫർ ചെയ്യാൻ അതിലൂടെ കഴിഞ്ഞു. Internship ന്റെ രണ്ടാമത്തെ വാരവും അങ്ങനെ കഴിഞ്ഞു....
     



No comments:

Post a Comment