INTERNSHIP FIFTH WEEK
(11/12/17- 15/12/17)
അദ്ധ്യാപന പരിശീലനത്തിന്റെ അഞ്ചാം വാരവും പൂർത്തിയാകുമ്പോൾ മൊത്തം 17 lesson plan കൾ വിജയകരമായി പഠിപ്പിക്കുവാനും ടെസ്റ്റ് പേപ്പറിന്റെ മാർക്കുകൾ നോക്കി നൽകുവാനും ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി റിവിഷൻ നടത്തുവാനും ഈ വാരത്തിൽ കഴിഞ്ഞു...
ബുധനാഴ്ച മുതൽ കുട്ടികൾക്കു ക്രിസ്‌മസ് പരീക്ഷകൾ ആരംഭിക്കുന്നതിനാൽ ഈ ആഴ്ച്ചയിൽ രണ്ടു ദിവസം മാത്രമേ ക്ലാസ്സുകൾ എടുക്കുവാൻ കഴിഞ്ഞുള്ളൂ.. മറ്റു അദ്ധ്യാപകരുടെ അഭാവത്തിൽ ഈ ദിവസങ്ങളിൽ extra period കൾ എന്റെ ക്ലാസ്സിൽ പഠിപ്പിക്കുവാൻ അവസരമുണ്ടായി...
പരീക്ഷയായതിനാൽ കുട്ടികൾക്ക് പഠിപ്പിച്ചു കഴിഞ്ഞ പാഠത്തിലെ റിവിഷൻ നടത്തുവാനും കുട്ടികളുമായി വിവിധ പരീക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ച ചെയ്യുവാനും കൂടാതെ പരീക്ഷക്കായുള്ള തയ്യാറെടുപ്പുകളും പഠനരീതി എളുപ്പമാക്കാനുമുള്ള ചില വഴികൾ കുട്ടികളുമായി പങ്കു വയ്ക്കുകയും ചെയ്തു...
പരിശീലനത്തിന്റെ ഭാഗമായി ചില ക്ലാസ്സുകളിൽ exam duty ക്കായി നിൽക്കുകയും ചെയ്തു..
11/12/17
ഇന്ന് രണ്ടും മൂന്നും പീരിയഡുകൾ ചില അദ്ധ്യാപകരുടെ അഭാവത്താൽ എനിക്ക് ക്ലാസ് എടുക്കുവാൻ അവസരം ലഭിച്ചു. വെള്ളിയാഴ്ച നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാർക്കുകൾ നോക്കി നൽകുകയും question and answers ചർച്ച ചെയുകയും ചെയ്‌തു. പരീക്ഷക്ക് ആവശ്യമായ തയ്യാറെടുപ്പുകളും പഠനവും നടത്താതിരുന്നതിനാൽ average മർക്കുകളായിരുന്നു ചില കുട്ടികൾക്ക്. Next time ഇമ്പ്രൂവ് ചെയ്യുമെന്നു കുട്ടികൾ പറയുകയും അവർക്ക് അതിനായി motivation നൽകുകയും ചെയ്തു. മഗധ മുതൽ താനേശ്വരം വരെ എന്ന പാഠത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും note ആയി നൽകി.
അഞ്ചാമത്തെ പീരിയഡ് ഭൂമിയുടെ പുതപ്പ് എന്ന അദ്ധ്യായത്തിലെ " മാറുന്ന അന്തരീക്ഷ സ്ഥിതി" യെ കുറിച്ച് പഠിപ്പിക്കുവാൻ കഴിഞ്ഞു. Activity model ആണ് ക്ലാസ് എടുത്തത്. ആഗോളതാപനം മൂലം ഭൂമിയിലെ ജീവജാലങ്ങൾക്കുണ്ടാകുന്ന ഭീക്ഷണിയും നിയന്ത്രണ മാർഗങ്ങളേയും കുറിച്ച് ക്ലാസ്സിൽ കുട്ടികളുമായി ചർച്ച ചെയ്തു. ക്ലാസ് വളരെ interactive ആയിരുന്നു..
12/12/17
ഇന്ന് രണ്ടാമത്തെ പീരിയഡ് മഗധ മുതൽ താനേശ്വരം വരെ എന്ന പാഠത്തിലെ റിവിഷൻ നടത്തി. ആ അദ്ധ്യായത്തിലെ അഞ്ചു സാമ്രാജ്യ ശക്തികളെ കുറിച്ച് കുട്ടികളുമായി ചർച്ച നടത്തുകയും പ്രധാനപ്പെട്ട പോയിന്റുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഏഴാമത്തെ പീരിയഡ് ഓസോണ് വാതകപാളിയെ കുറിച്ചാണ് ക്ലാസ് എടുത്തത്. അവയുടെ പ്രാധ്യാന്യം കുട്ടികളിൽ എത്തിക്കുവാൻ കഴിഞ്ഞു.
ക്രിസ്മസ് പരീക്ഷക്ക് മുൻപുള്ള അവസാനത്തെ ക്ലാസ് ആയിരുന്നു ഇന്ന്... പരീക്ഷകൾ നന്നായി എഴുതുവാൻ അവരെ wish ചെയുകയും പഠന രീതി എളുപ്പമാക്കാനുള്ള ചില വഴികളും കുട്ടികൾക്കു നൽകി..
13/12/17
ഇന്ന് മുതൽ കുട്ടികൾക്കു ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നതിനാൽ ക്ലാസ്സുകൾ ഉണ്ടായിരുന്നില്ല. ഫ്രീ ആയി ഇരുന്ന സമയങ്ങളിൽ lesson plan കൾ തയ്യാറാക്കി. രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടികൾക്കു പരീക്ഷ ഉണ്ടായിരുന്നു.
14/12/17
ഇന്ന് ഉച്ചയ്ക്ക് എനിക്ക് exam duty ഉണ്ടായിരുന്നു. ഒൻപത്, എട്ട് എന്നീ ക്ലാസ്സുകളിലെ കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ബയോളജിയും മലയാളവും ആയിരുന്നു യഥാക്രമം പരീക്ഷകൾ. 1.30 മുതൽ ആരംഭിച്ച പരീക്ഷകൾ 3.15 നു അവസാനിച്ചു. കൃത്യസമയത്തു തന്നെ കുട്ടികളിൽ നിന്ന് പരീക്ഷ പേപ്പർ വാങ്ങുകയും സ്കൂൾ അധികൃതർക്കു നൽകുകയും ചെയ്തു.
15/12/17
ഇന്ന് അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും രാവിലെ കുറച്ചു സമയത്തേക്ക് exam duty ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഒൻപതാം ക്ലാസ്സിൽ exam ഡ്യൂട്ടി ഉണ്ടായിരുന്നു. ഒൻപതാം ക്ലാസ്സുകാർക്ക് ഹിന്ദിയും എട്ടാം ക്ലാസ്സുകാർക്ക് മലയാളം 2nd ഉം ആയിരുന്നു വിഷയങ്ങൾ. 3.15 നു പരീക്ഷകൾ അവസാനിച്ചു...
ടീച്ചിങ് പ്രാക്ടിസിന്റെ അഞ്ചാം വാരവും അങ്ങനെ കുട്ടികളുടെ പരീക്ഷയോടുകൂടി കടന്നുപോയി.......
No comments:
Post a Comment