Saturday, 23 December 2017

INTERNSHIP SIXTH WEEK

INTERNSHIP SIXTH WEEK
        (18/12/17 -22/12/17)
അദ്ധ്യാപന പരിശീലനത്തിന്റെ ആറാം വാരവും വിജയകരമായി പൂർത്തിയായി.കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷകൾ ഈ വാരത്തോടെ  അവസാനിക്കുകയും സ്കൂളിൽ എല്ലാവരും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മധുരം പങ്കു വയ്ക്കുകയും ചെയ്തു.

        മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്ക് ശേഷവും Exam Duty എല്ലാ അദ്ധ്യാപക വിദ്യാർഥികൾക്കും ഉണ്ടായിരുന്നു.. പരീക്ഷ ആയതുകൊണ്ട് മറ്റ്‌ പരിപാടികൾ ഒന്നും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല...

18/12/17

     രാവിലെ Room No 2 ൽ ആയിരുന്നു എനിക്ക് എക്സാം ഡ്യൂട്ടി അനുവദിച്ചിരുന്നത്. പത്താം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളായിരുന്നു ആ ഹാളിൽ ഉണ്ടായിരുന്നത്. Maths,English  എന്നിവ ആയിരുന്നു അവരുടെ പരീക്ഷകൾ.. ഉച്ചയ്ക്ക് ശേഷവും കുറച്ച് സമയം അതേ ക്ലാസിൽ exam ഡ്യൂട്ടി ഉണ്ടായിരുന്നു. 3.15 നു പരീക്ഷകൾ അവസാനിച്ചു.

19/12/17

       കൃത്യം പത്തു മണിക്ക് തന്നെ പരീക്ഷകൾ ആരംഭിച്ചു. രാവിലെ Exam Duty ഉണ്ടായിരുന്നില്ല. ഫ്രീ ടൈം lesson plan കൾ എഴുതി. ഉച്ചയ്ക്ക് ശേഷം Room No 5 ൽ Exam Duty ഉണ്ടായിരുന്നു. ഒൻപത്, എട്ട് എന്നീ ക്ലാസുകളിലെ കുട്ടികളായിരുന്നു ഹാളിൽ ഉണ്ടായിരുന്നത്. 3.15 നു പരീക്ഷ അവസാനിച്ചു.

20/12/17

         രാവിലെ Room No 6 ൽ ആണ് എനിക്ക് Exam Duty ഉണ്ടായിരുന്നത്. ഒൻപത്, പത്ത് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് യഥാക്രമം സോഷ്യൽ സയൻസ്, Mathsഎന്നിവയായിരുന്നു വിഷയങ്ങൾ. ഉച്ചയ്ക്ക് ശേഷവും അതേ പരീക്ഷാ ഹാളിൽ തന്നെ ആയിരുന്നു duty. എട്ടാം ക്ലാസ്സിലെ കുട്ടികൾ മാത്രമായിരുന്നു ഉച്ചയ്ക്ക് ശേഷം ആ ഹാളിൽ ഉണ്ടായിരുന്നത്‌.
    Social science ആയിരുന്നു അവരുടെ subject... പരീക്ഷ കഴിഞ്ഞതിനു ശേഷം കുട്ടികളുമായി question disscussion നടത്തി.. വളരെ എളുപ്പമുള്ള exam ആയിരുന്നു എന്നും നന്നായി എഴുതുവാൻ കഴിഞ്ഞു എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.

21/12/17

   
രാവിലെ Exam Duty ഉണ്ടായിരുന്നില്ല. ഫ്രീ ടൈം lesson plan കൾ എഴുതി. ഉച്ചക്ക് ശേഷം Room No 6 ൽ  exam duty ഉണ്ടായിരുന്നു. മലയാളം, ആർട് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളായിരുന്നു ഒൻപത്,എട്ട് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള യഥാക്രമം പരീക്ഷകൾ. ആർട്ട് എഡ്യൂക്കേഷനിൽ  3 വിഭാഗമായിട്ടാണ് പരീക്ഷ നടത്തിയത്. 3.15 നു പരീക്ഷ അവസാനിച്ചു. കുട്ടികളുടെ  ക്രിസ്മസ് പരീക്ഷകൾ ഇന്ന് അവാസാനിച്ചു.

22/12/17

     ഇന്ന് സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. കുട്ടികൾ പൊതുവെ കുറവായിരുന്നു. സ്കൂളിൽ എല്ലാ അധ്യാപകർക്കും ഒരു മീറ്റിങ് നടക്കുന്നതിനാൽ ക്ലാസ്സുകളിൽ അദ്ധ്യാപകരുടെ അഭാവം ഉണ്ടായിരുന്നു.  7 ബി ക്ലാസ്സിൽ ഞാൻ ചെല്ലുകയും കുട്ടികൾ ചില കലാപരിപാടികൾ നടത്തുകയും ചെയ്തു. കുട്ടികൾ വളരെ energetic ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ക്ലാസ്സുകൾ ഉണ്ടായിരിക്കില്ലന്ന് പ്രഥമ അദ്ധ്യാപിക അറിയിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ cake മുറിച്ചു മധുരം പങ്കു വെച്ചു.

         ടീച്ചിങ് പ്രാക്ടിസിന്റെ ആറാം വാരവും അങ്ങനെ മധുരത്തോടെ കടന്നുപോയി.. ക്രിസ്മസിന്റെ ഭാഗമായി കുട്ടികൾക്ക് പത്തു ദിവസം അവധി നൽകി....
   
    
     

Sunday, 17 December 2017

INTERNSHIP FIFTH WEEK

INTERNSHIP FIFTH WEEK
             (11/12/17- 15/12/17)

     അദ്ധ്യാപന പരിശീലനത്തിന്റെ അഞ്ചാം വാരവും പൂർത്തിയാകുമ്പോൾ മൊത്തം 17 lesson plan കൾ വിജയകരമായി പഠിപ്പിക്കുവാനും ടെസ്റ്റ് പേപ്പറിന്റെ മാർക്കുകൾ നോക്കി നൽകുവാനും ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി റിവിഷൻ നടത്തുവാനും ഈ വാരത്തിൽ കഴിഞ്ഞു...

        ബുധനാഴ്ച മുതൽ കുട്ടികൾക്കു ക്രിസ്‌മസ്‌ പരീക്ഷകൾ ആരംഭിക്കുന്നതിനാൽ ഈ ആഴ്ച്ചയിൽ രണ്ടു ദിവസം മാത്രമേ ക്ലാസ്സുകൾ എടുക്കുവാൻ കഴിഞ്ഞുള്ളൂ.. മറ്റു അദ്ധ്യാപകരുടെ അഭാവത്തിൽ ഈ ദിവസങ്ങളിൽ extra period കൾ എന്റെ ക്ലാസ്സിൽ പഠിപ്പിക്കുവാൻ അവസരമുണ്ടായി...
  
      പരീക്ഷയായതിനാൽ കുട്ടികൾക്ക് പഠിപ്പിച്ചു കഴിഞ്ഞ പാഠത്തിലെ റിവിഷൻ നടത്തുവാനും കുട്ടികളുമായി വിവിധ പരീക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും ചർച്ച ചെയ്യുവാനും കൂടാതെ പരീക്ഷക്കായുള്ള തയ്യാറെടുപ്പുകളും പഠനരീതി എളുപ്പമാക്കാനുമുള്ള ചില വഴികൾ കുട്ടികളുമായി പങ്കു വയ്ക്കുകയും ചെയ്തു...

       പരിശീലനത്തിന്റെ ഭാഗമായി ചില ക്ലാസ്സുകളിൽ exam duty ക്കായി നിൽക്കുകയും ചെയ്തു..
      

11/12/17
      
      ഇന്ന് രണ്ടും മൂന്നും പീരിയഡുകൾ ചില അദ്ധ്യാപകരുടെ അഭാവത്താൽ എനിക്ക് ക്ലാസ് എടുക്കുവാൻ അവസരം ലഭിച്ചു. വെള്ളിയാഴ്ച നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാർക്കുകൾ നോക്കി നൽകുകയും question and answers ചർച്ച ചെയുകയും ചെയ്‌തു.  പരീക്ഷക്ക് ആവശ്യമായ തയ്യാറെടുപ്പുകളും പഠനവും നടത്താതിരുന്നതിനാൽ average മർക്കുകളായിരുന്നു ചില കുട്ടികൾക്ക്. Next time ഇമ്പ്രൂവ് ചെയ്യുമെന്നു കുട്ടികൾ പറയുകയും അവർക്ക്  അതിനായി motivation നൽകുകയും ചെയ്തു. മഗധ മുതൽ താനേശ്വരം വരെ എന്ന പാഠത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും note ആയി നൽകി.
        അഞ്ചാമത്തെ പീരിയഡ് ഭൂമിയുടെ പുതപ്പ് എന്ന അദ്ധ്യായത്തിലെ " മാറുന്ന അന്തരീക്ഷ സ്ഥിതി" യെ കുറിച്ച് പഠിപ്പിക്കുവാൻ കഴിഞ്ഞു. Activity model ആണ് ക്ലാസ് എടുത്തത്. ആഗോളതാപനം മൂലം ഭൂമിയിലെ ജീവജാലങ്ങൾക്കുണ്ടാകുന്ന ഭീക്ഷണിയും നിയന്ത്രണ മാർഗങ്ങളേയും കുറിച്ച് ക്ലാസ്സിൽ കുട്ടികളുമായി ചർച്ച ചെയ്തു. ക്ലാസ് വളരെ interactive ആയിരുന്നു..

12/12/17

ഇന്ന് രണ്ടാമത്തെ പീരിയഡ് മഗധ മുതൽ താനേശ്വരം വരെ എന്ന പാഠത്തിലെ റിവിഷൻ നടത്തി. ആ അദ്ധ്യായത്തിലെ അഞ്ചു സാമ്രാജ്യ ശക്തികളെ കുറിച്ച് കുട്ടികളുമായി ചർച്ച നടത്തുകയും പ്രധാനപ്പെട്ട പോയിന്റുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.
    ഏഴാമത്തെ പീരിയഡ് ഓസോണ് വാതകപാളിയെ കുറിച്ചാണ് ക്ലാസ് എടുത്തത്. അവയുടെ  പ്രാധ്യാന്യം കുട്ടികളിൽ എത്തിക്കുവാൻ കഴിഞ്ഞു.
     ക്രിസ്മസ് പരീക്ഷക്ക് മുൻപുള്ള അവസാനത്തെ ക്ലാസ് ആയിരുന്നു ഇന്ന്... പരീക്ഷകൾ നന്നായി എഴുതുവാൻ അവരെ wish ചെയുകയും പഠന രീതി എളുപ്പമാക്കാനുള്ള ചില വഴികളും കുട്ടികൾക്കു നൽകി..

13/12/17
  
  ഇന്ന് മുതൽ കുട്ടികൾക്കു ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നതിനാൽ ക്ലാസ്സുകൾ ഉണ്ടായിരുന്നില്ല. ഫ്രീ ആയി ഇരുന്ന സമയങ്ങളിൽ lesson plan കൾ തയ്യാറാക്കി. രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടികൾക്കു പരീക്ഷ ഉണ്ടായിരുന്നു.
     

14/12/17

     ഇന്ന് ഉച്ചയ്ക്ക് എനിക്ക് exam duty ഉണ്ടായിരുന്നു. ഒൻപത്, എട്ട് എന്നീ ക്ലാസ്സുകളിലെ കുട്ടികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ബയോളജിയും മലയാളവും ആയിരുന്നു യഥാക്രമം പരീക്ഷകൾ. 1.30 മുതൽ ആരംഭിച്ച പരീക്ഷകൾ 3.15 നു അവസാനിച്ചു. കൃത്യസമയത്തു തന്നെ കുട്ടികളിൽ നിന്ന് പരീക്ഷ പേപ്പർ വാങ്ങുകയും സ്കൂൾ അധികൃതർക്കു നൽകുകയും ചെയ്തു.

15/12/17

    ഇന്ന് അഞ്ചാം ക്ലാസ്സിലും ആറാം ക്ലാസ്സിലും  രാവിലെ കുറച്ചു സമയത്തേക്ക് exam duty ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഒൻപതാം ക്ലാസ്സിൽ exam ഡ്യൂട്ടി ഉണ്ടായിരുന്നു. ഒൻപതാം ക്ലാസ്സുകാർക്ക് ഹിന്ദിയും എട്ടാം ക്ലാസ്സുകാർക്ക്‌ മലയാളം 2nd ഉം ആയിരുന്നു വിഷയങ്ങൾ. 3.15 നു പരീക്ഷകൾ അവസാനിച്ചു...

     ടീച്ചിങ് പ്രാക്ടിസിന്റെ അഞ്ചാം വാരവും അങ്ങനെ കുട്ടികളുടെ പരീക്ഷയോടുകൂടി കടന്നുപോയി.......

Saturday, 9 December 2017

യുവജനോത്സവ ജേതാക്കൾ....

യുവജനോത്സവ ജേതാക്കൾ...

INTERNSHIP FOURTH WEEK

INTERNSHIP FOURTH WEEK
        (4/12/17- 8/12/17)

             അദ്ധ്യാപന പരിശീലനത്തിന്റ നാലാമത്തെ ആഴ്ച്ച പൂർത്തിയാകുമ്പോൾ ഞാൻ 5 lesson plan പൂർത്തിയാക്കി.
          ICT ക്കും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകികൊണ്ടാണ് ഈ വാരവും ക്ലാസ്സുകൾ എടുത്തത്..
            ഒരു അധ്യായം പഠിപ്പിച്ചു തീർക്കുകയും ടെസ്റ്റ് പേപ്പർ നടത്തുകയും അടുത്ത അധ്യായത്തിലേക്കു കടക്കുവാനും ഈ വാരത്തിൽ കഴിഞ്ഞു...

   4/12/17  
  
       ഇന്ന് എട്ടാമത്തെ പീരിയഡ് ആയിരുന്നു എനിക് ക്ലാസ്. ഈ അദ്ധ്യായത്തിലെ അവസാന ഭാഗമായ ഗുപ്തന്മാരുടെ ജനജീവിതത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. ICT ഉപയോഗിച്ച് ആണ് ക്ലാസ് എടുത്തത്‌..
      
              മഗധ മുതൽ താനേശ്വരം വരെ എന്ന അദ്ധ്യായത്തിൽ നിന്നും കുട്ടികൾക്ക് ഒരു assiganment work കൊടുക്കുകയും ചെയ്‌തു..

      
5/12/17

        ഇന്ന് നാലാമത്തെ പീരിയഡ്  ക്ലാസ് എടുക്കുവാൻ  അവസരമുണ്ടായി. ഭൂമിയുടെ പുതപ്പ് എന്ന  പുതിയ അധ്യായത്തിലെ     അന്തരീക്ഷ വാതകങ്ങളെ കുറിച്ചാണ്
ഇന്ന് ക്ലാസ് എടുത്തത്. UP ക്ലാസ്സിലും അധ്യാപകരുടെ അഭാവത്തിൽ പഠിപ്പിക്കാൻ കയറുകയുണ്ടായി.
        
         ഏഴാമത്തെ പീരിയഡ്  ആയിരുന്നു  ഇന്നത്തെ ക്ലാസ്.. അന്തരീക്ഷത്തിലെ ജലാംശത്തെ കുറിച്ചാണ് ഈ പീരിയഡയിൽ  പഠിപ്പിച്ചത്‌. കുട്ടികൾ നല്ല രീതിയിൽ respond ചെയ്തു.

6/12/17

     ഇന്ന് സ്കൂളിൽ സ്‌പെഷ്യൽ അസ്സെംബ്ലി ഉണ്ടായിരുന്നു.. ഭിന്നശേഷിക്കാരുടെ മത്സരയിനങ്ങളിൽ state level ൽ സമ്മാനം ലഭിച്ച ആമിന എന്ന കുട്ടിക്ക് സമ്മാനം നൽകുന്നതിന് വേണ്ടിയായിരുന്നു ഇന്ന് സ്‌പെഷ്യൽ അസ്സെംബ്ലി നടത്തിയത്..
        U P വിഭാഗത്തിൽ അധ്യാപകരുടെ അഭാവത്തിൽ നാലാമത്തെ പീരിയഡ് 7 ബി യിൽ പോവുകയും കുട്ടികളെക്കൊണ്ട് ഒരു സംവാദം നടത്തുകയും ചെയ്തു.. കുട്ടികൾ വളരെ ആക്ടിവ് ആയിരുന്നു.
     ഇന്ന് ആറാമത്തെ പീരിയഡ് ആയിരുന്നു എനിക്ക് ക്ലാസ്.        അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ കുറിച്ചാണ്  ഇന്ന് പഠിപ്പിച്ചത്. ICT ഉപയോഗിച്ചു ഇന്ന് കൂടുതൽ പഠനം effective ആക്കി..

7/12/17

    ഇന്ന് എനിക്ക് പീരിയഡ് ഇല്ലാത്ത ദിവസം ആയിരുന്നു. Free time lesson plan കളും മറ്റു വർക്കുകളും compleet  ചെയ്തു. Natural science മേധാവി ആയിരുന്ന ബിന്ദുഷ ടീച്ചർ natural science അധ്യാപക വിദ്യാർഥികളുടെ ക്ലാസ് observe ചെയ്യാൻ എത്തിയിരുന്നു.
      കുട്ടികൾക്കു കഴിഞ്ഞ അദ്ധ്യായത്തിൽ നൽകിയ assignment  ഒരുവിധം എല്ലാവരും submitt ചെയ്തു.

8/12/17

ഇന്ന് എനിക്ക് മൂന്നാമത്തെ പീരിയഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്..  ജനറൽ വിഭാഗം അദ്ധ്യാപിക ചിത്ര ടീചർ എന്റ ക്ലാസ് observe ചെയ്യാൻ എത്തുകയുണ്ടായി. ഹരിതഗൃഹ പ്രഭാവത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്‌.. chart, flashcard, ICT എന്നിവ teaching aid ആയി ഉപയോഗിച്ചിരുന്നു. ടീച്ചർ ക്ലാസ് observe ചെയ്ത ശേഷം പോസിറ്റീവും നെഗറ്റീവും കമന്റുകൾ പറഞ്ഞു തന്നു.
     ഏഴാമത്തെ പീരിയഡ് കുട്ടികൾക്ക് കഴിഞ്ഞ അദ്ധ്യായത്തിലെ test papper  നടത്തി. 25 മാർക്കിനായിരുന്നു. ടെസ്റ്റ് നടത്തിയത്... മൂന്ന് മണിക് സ്കൂളിൽ special അസ്സെംബ്ലി ഉണ്ടായിരുന്നു..

     ടീച്ചിങ് പ്രാക്ടീസിന്റ നാലാമത്തെ വാരവും അങ്ങനെ വിജയകരമായി  പൂർത്തിയായി....

Saturday, 2 December 2017

INTERNSHIP THIRD WEEK

INTERNSHIP THIRD WEEK
       (27/11/17-30/11/17)

ഈ വാരത്തിൽ വളരെ സന്തോഷകരമായ അനുഭവങ്ങൾ കുട്ടികളിൽ നിന്നും ലഭിക്കുകയുണ്ടായി. യുവജെനോത്സവത്തിലും ശാസ്ത്രോത്സവത്തിലും പങ്കെടുത്ത കുട്ടികൾക്കു സമ്മാനങ്ങൾ ലഭിച്ചിരുന്നു.
   
      ഈ വാരത്തിൽ ഞാൻ 3 lesson plan പൂർത്തിയാക്കി. ICT ക്ക്‌ പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ലാസ്സ് എടുത്തത്. ICT യുടെ ഉപയോഗം കുട്ടികളെ നല്ല രീതിയിൽ സഹായിക്കുന്നതായും പഠഭാഗവുമായി ബന്ധപ്പെട്ട ആകർഷകമായ ചിത്രങ്ങൾ എല്ലാ കുട്ടികൾക്കും ഒരുപോലെ ക്ലാസ്സിലേക്ക്  ശ്രദ്ധിക്കുവാൻ സഹായിക്കുന്നതായി മനസിലാക്കാൻ സാധിച്ചു.

   27/11/17

      ഇന്ന് സ്കൂൾ അസ്സെംബ്ലി ഉണ്ടായിരുന്നു. ഇന്നത്തെ അസ്സെംബ്ലിയിലെ പ്രധാന ചടങ്ങു മത്സരജേതാക്കളായ കുട്ടികൾക്ക് ട്രോഫികളും സർ്ടിഫിക്കറ്റുകളും വിതരണം ചെയുക  എന്നതായിരുന്നു. സ്കൂളിലെ പ്രഥമ അധ്യാപികയും       P. T. A  പ്രസിഡന്റും മറ്റു അദ്ധ്യാപകരും ആ കർത്തവ്യയം നിർവഹിച്ചു.
     
      ഒപ്പനക്കും ചവിട്ടുനാടകത്തിനും തിരുവാതിരക്കും A ഗ്രേഡോട് കൂടി ഒന്നാം സമ്മാനം കുട്ടികൾക്കു ലഭിച്ചു. കൂടാതെ വിവിധ ഇനങ്ങൾക്ക് സമ്മാനങ്ങൾ കിട്ടിയ ഒത്തിരി കുട്ടികൾ ഉണ്ടായിരുന്നു. അദ്ധ്യാപക വിദ്യാർഥികളായ ഞങ്ങളെയും സർടിഫിക്കറ്റുകൾ വിതരണം ചെയ്യുവാൻ സ്കൂളിലെ പ്രഥമ അദ്ധ്യാപിക ക്ഷണിക്കുകയും ചെയ്തു. മനസിന്‌ കുളിരു നൽകുന്ന അനുഭവമായിരുന്നു അത്.

       ഇന്ന് 8 മത്തെ പീരിയഡ് ആയിരുന്നു എനിക്ക്. മൗര്യസാമ്രാജ്യത്തിന് ശേഷം ഇന്ത്യയിൽ എത്തിയ  ശതവാഹകന്മാരെ കുറിച്ചാണ് ഇന്നു ക്ലാസ് എടുത്തത്.

  28/11/17

       ഇന്ന് 7 മത്തെ പീരിയഡ് ആയിരുന്നു എനിക്ക്. കുശാനന്മാരെകുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. ICT ഉപയോഗിച്ച് കൂടുതൽ ചിത്രങ്ങൾ കുട്ടികൾക്കു കാണിച്ചു കൊടുത്തു. ജനറൽ വിഭാഗം അദ്ധ്യാപിക ചിത്ര ടീച്ചർ ഞങ്ങ്ളുടെ ക്ലാസ് നിരീക്ഷിക്കുവാനായി എത്തിയിരുന്നു. അവസാനത്തെ പീരിയഡ് പത്താം ക്ലാസ്സിലെ കുട്ടികൾക്ക് P. T. A മീറ്റിങ് ഉണ്ടായിരുന്നു.

29/11/17

       ഇന്ന് എനിക്ക് ആറാമത്തെ പീരിയഡ് ആയിരുന്നു. ഗുപ്തസാമ്രാജ്യത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. അതുമായി ബദ്ധപ്പെട്ട ഒരു കവിതയിലൂടെയാണ് ഇന്ന് ക്ലാസ് തുടങ്ങിയത്. പ്രധാന പോയിന്റുകൾ കുട്ടികൾ എളുപ്പത്തിൽ മനസ്സിലാക്കി.

30/11/17

       ഇന്ന് എനിക്ക്‌ പീരിയഡ് ഇല്ലായിരുന്നു. രാവിലെ മുതൽ ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ ഉച്ചയ്ക്ക് ശേഷം സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നില്ല. നബി ദിനം പ്രമാണിച്ചു വെള്ളിയാഴ്ച സ്കൂൾ അവധിയായിരുന്നു.

  Internship ന്റെ ഈ വാരവും അങ്ങനെ  അവസാനിച്ചു്....

      

INTERNSHIP SECOND WEEK

INTERNSHIP SECOND WEEK
       (20/11/17-24/11/17)

         
ടീച്ചിങ് പ്രാക്ടീസിന്റ രണ്ടാമത്തെ ആഴ്ച വിജയകരമായി പൂർത്തിയാക്കുമ്പോൾ  ഞാൻ 5 lesson plan പിന്നിട്ടു. ഗ്രൂപ്പ്  പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സ്വന്തമായി ആ്ശയങ്ങൾ   രൂപികരിക്കാൻ കഴിയുന്ന രീതിയിലുള്ള lesson plan ആണ് ആസൂത്രണം ചെയ്തത്. അതു നല്ല രീതിയിൽ കുട്ടികൾക്കു ഉപയോഗപ്രദം ആണെന്ന് മനസി്‌ലാക്കുവാൻ സാധിച്ചു.
         
        ചാർട്ടുകളുടെയും ഫ്ലാഷ്‌കാർഡുകളുടെയും ഭൂപടങ്ങളുടെയും ഉപയോഗം കുട്ടികളിൽ പുതിയ പദങ്ങളും പോയിന്റുകളും ഗ്രഹിക്കുവൻ കഴിഞ്ഞിരുന്നു. കുട്ടികളുടെ പല തരത്തിലുള്ള സംശയങ്ങളും തീർത്തു കൊടുക്കുവാൻ എനിക്ക്‌ സാധിച്ചു. കുട്ടികൾ ക്ലാസ്സുകളിൽ വളരെ ആക്റ്റീവ് ആയിരുന്നു.

     ആഴ്ചയിൽ എനിക്ക്‌ നാലു പീരിഡുകളാണ്  മൊത്തമായി ഉണ്ടായിരുന്നത്. അതിൽ 3 പീരിയഡ് ഉച്ചക്കു  ശേഷമാണ്. ഉച്ചക്കു ശേഷമുള്ള പീരിയഡ് 30 മിനിറ്റ് മാത്രേ ഉണ്ടാകാറുള്ളൂ... കുട്ടികളുമായി കൂടുതൽ അടുത്തിടപഴകാൻ അധികം സമയം ലഭിക്കാറില്ലായിരുന്നു. എങ്കിലും കിട്ടുന്ന ഒഴിവു സമയങ്ങൾ അവരുമായി പങ്കു വയ്ക്കാറുണ്ട്. അവരുടെ  നോട്ടുബുക്കുകൾ കൃത്യമായി  പരിശോധിക്കാറുണ്ട്.

       വിശാലമായ കണ്ടെന്റ്കളിൽ നിന്നു പോയിന്റുകൾ അവരെക്കൊണ്ട് തന്നെ പറയിപ്പിക്കുവാൻ  ഞാൻ ശ്രദ്ധിച്ചിരുന്നു. ക്ലാസ്സിന്റ അവസാന ഭാഗം എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കുകയും ചെയും.

     
       സബ്ജില്ല യുവജനോത്സവം തിങ്ൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടക്കുന്നതിനാൽ നമ്മുടെ സ്കൂളിൽ നിന്ന് വിവിധയിനം പരിപാടികൾക്കായി കുട്ടികൾ പങ്കെടുത്തു. യുവജനോത്സവത്തിനു  കുട്ടികൾക്കൊപ്പം ചില  അദ്ധ്യാപകർക്കും പോകേണ്ടി വന്നതിനാൽ ചില ക്ലാസ്സുകളിൽ അദ്ധ്യാപകരുടെ അഭാവം ഉണ്ടായിരുന്നു. ആ അവസരത്തിൽ എനിക്ക് UP ക്ലാസുകളിൽ കയറുവാനും അവരുമായി പരിചയപ്പെടാനും അറിവ് പകർന്ന് നൽകാനും കഴിഞ്ഞു.
   
20/11/17

     തിങ്കളാഴ്ച ആദ്യത്തെ പീരിയഡ് 7 സി ക്ലാസ്സിലാണ് ഞാൻ ചെന്നത്. കുട്ടികളെ പരിചയപ്പെട്ട ശേഷം അവർക്കു കുറച്ചു പ്രവർത്തനങ്ങൾ നൽകി.. ശേഷം 5 ബി ക്ലാസ്സിലും കയറി. എന്റെ പീരിയഡ് ഇന്നു 8 മത്തെ hour ആയിരുന്നു. ഉച്ചക്കു കുട്ടികൾക്കു  ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക്‌ ശേഷം 6 ബി ക്ലാസിൽ കയറി കുട്ടികളെ "മധ്യകാല ഇന്ത്യ" എന്ന അധ്യായം പഠിപ്പിച്ചു. അവസാനത്തെ പീരിയഡ് ഞാൻ എന്റെ ക്ലാസ്സിൽ പഠിപ്പിച്ചു.

   21/11/17

         ചൊവ്വാഴ്ചയും 6ബി ക്ലാസ്സിൽ പോകുകയും പഠിപ്പിച്ചതിന്റെ ബാക്കി പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് 5 ഡി , 7സി എന്നീ ക്ലാസ്സുകളിൽ പോകുകയും വിഷയങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ഇന്നു എനിക്കു എന്റെ ക്ലാസ്സിൽ പഠിപ്പിക്കുവാൻ 2 പീരിയഡ് ലഭിച്ചു.  അശോകചക്രവർത്തിയെയും കലിംഗ യുദ്ധത്തെയും ഇന്നു പഠിപ്പിച്ചു. കുട്ടികൾ പ്രവർത്തനങ്ങൾ വളരെ ആക്ടിവ് ആയി ചെയ്തു.
     
  22/11/17

        ബുധനാഴ്ചയും  6ബി ക്ലാസ്സിൽ കയറി പഠിപ്പിച്ചു. എനിക്കു  ഇന്നു 6 മത്തെ  പീരിയഡ് ആയിരുന്നു. അശോക്ശാസനങ്ങളെ കുറിച്ചു ഇന്നു പഠിപ്പിച്ചു.

23/11/17

  വ്യാഴാഴ്ച എല്ലാ അദ്ധ്യാപകരും ഉണ്ടായിരുന്നു. കുട്ടികൾക്കു നിരവധി സമ്മാനങ്ങൾ ലഭിച്ചിരുന്നു. കുട്ടികൾ നമുക്കു മധുരം തന്നു. ഇന്നു എനിക്കു പീരിയഡ് ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപക വിദ്യാർഥികളുടെ ക്ലാസ് കാണുവാൻ അവരുടെ അദ്ധ്യാപിക രീത്ത ടീച്ചർ വന്നിരുന്നു. ഇന്നു ഉച്ചക്ക്  പെൻകുട്ടികൾക്കു ഒരു ബോധവത്കരണ ക്ലാസ് ഉണ്ടായിരുന്നു.

24/11/17

     വെള്ളിയാഴ്ച എനിക് 3 മത്തെ പീരിയഡ് ആയിരുന്നു. മൗര്യ സാമ്രാജ്യ ത്തിന്റ സാമ്പത്തിക സാമൂഹിക ജീവിതത്തെക്കുറിച്ചാണ് ഇന്നു പഠിപ്പിച്ചത്.  "ആദിമ ഇന്ത്യ ചരിത്രം"( റൊമില ഥാപ്പർ )എന്ന പുസ്തകം ഞാൻ കോളേജു ലൈബ്രറിയിൽ നിന്നു എടുത്തിരുന്നു. മൗര്യസാമ്രാജ്യത്തെക്കുറിച് കൂടുതൽ വിവരങ്ങൾ റഫർ ചെയ്യാൻ അതിലൂടെ കഴിഞ്ഞു. Internship ന്റെ രണ്ടാമത്തെ വാരവും അങ്ങനെ കഴിഞ്ഞു....
     



Friday, 1 December 2017

INTERNSHIP FIRST WEEK

First week at S.S.V.G.H.S.S chirayinkeezhu (15/11/2017- 17/11/2017)

             ബി.എഡ് കരിക്കുലത്തിന്റ ഭാഗമായുള്ള രണ്ടാം ഘട്ട  ടീച്ചിങ് പ്രാക്ടീസ് 15/11/2017 ബുധനാഴ്ച ആരംഭിച്ചു. എനിക്ക് ലഭിച്ചത് ചിറയിൻകീഴ് ശ്രീ ശാരദാ വിലാസം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ആണ്. ഞങ്ങൾ 16 അദ്ധ്യാപക വിദ്യാർത്ഥികൾക്കാണ്  ചിറയിൻകീഴ് സ്‌കൂൾ ലഭിച്ചത്. സോഷ്യൽ സയൻസ് വിഭാഗത്തിൽ ഞങ്ങൾ 4 പേരാണ്‌  സ്കൂളിൽ ഉണ്ടായിരുന്നത്.

          3 പ്രവൃത്തി് ദിവസമായിരുന്നു  ഈ ആഴ്ചയിൽ നമുക്ക് ലഭിച്ചത്.
എനിക്ക് പഠിപ്പിക്കാൻ ലഭിച്ചത് 8 ബി ക്ലാസ് ആയിരുന്നു. 42 പെൻകുട്ടികൾ ആയിരുന്നു ക്ലാസ്സിൽ ആകെ ഉണ്ടായിരുന്നത്.
 
    " മഗധ മുതൽ താനേശ്വരം വരെ" എന്ന അധ്യായമാണ് ഞാൻ കുട്ടികളെ ആദ്യം പഠിപ്പിക്കാൻ തുടങ്ങിയത്. രണ്ടു ദിവസം മുമ്പ് തന്നെ പഠിപ്പിക്കാനുള്ള അധ്യായങ്ങളും ക്ലാസ്സും  ഞങ്ങൾ സ്കൂളിൽ നിന്നും ശേഖരിച്ചിരുന്നു.

രാവിലെ 8.30 ന് തന്നെ ഞങ്ങൾ എത്തി അറ്റൻഡനസ് ബുക്കിൽ ഒപ്പിട്ടു. ബുധനാഴ്ച ആറാമത്തെ പീരിയഡ് ആയിരുന്നു എനിക്ക്. ആദ്യത്തെ ക്ലാസിൽ ഞാൻ കുട്ടികളെ എല്ലാം പരിചയപ്പെടുകയും
അധ്യായം തുടങ്ങുകയും ചെയ്തു.

       വ്യാഴാഴ്ച എനിക്ക് പീരിയഡ് ഉണ്ടായിരുന്നില്ല.. സ്കൂൾ പരിസരം എല്ലാം കാണാൻ സാധിച്ചു. കുട്ടികളുടെ കൈയിൽ നിന്നും ടൈംടേബിൾ വാങ്ങി. ഫ്രീ ആയിരുന്ന സമയം ലെസൻപ്ലാൻ എഴുതുകയും ചെയ്തു. എന്നും 3.15 ആണ് സ്കൂൾ സമയം കഴിയുന്നത്.

   വെള്ളിയാഴ്ച എനിക്ക്‌ 3 മത്തെ പീരിയഡ് ആയിരുന്നു.    , മൗരൃസാമ്രാജ്യത്തെ കുറിചു ആണ് ഇന്ന് ക്ലാസ് എടുത്തത്‌. കുട്ടികൾ എല്ലാം വളരെ ആക്ടിവ് ആയിരുന്നു. പാഠഭാഗത്തെ പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിക്കാനും കഴിഞ്ഞു.
      വേറേ പരിപാടികൾ ഒന്നും ഈ ആഴ്ചയിൽ ഉണ്ടായിരുന്നില്ല. ഈ 3 ദിവസത്തിനുള്ളിൽ തന്നെ സ്കൂളും കുട്ടികളെയും എനിക് വളരെയധികം ഇഷ്ടമാകുകയും ചെയ്തു...