INTERNSHIP SIXTH WEEK
(18/12/17 -22/12/17)
അദ്ധ്യാപന പരിശീലനത്തിന്റെ ആറാം വാരവും വിജയകരമായി പൂർത്തിയായി.കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷകൾ ഈ വാരത്തോടെ അവസാനിക്കുകയും സ്കൂളിൽ എല്ലാവരും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മധുരം പങ്കു വയ്ക്കുകയും ചെയ്തു.
മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്ക് ശേഷവും Exam Duty എല്ലാ അദ്ധ്യാപക വിദ്യാർഥികൾക്കും ഉണ്ടായിരുന്നു.. പരീക്ഷ ആയതുകൊണ്ട് മറ്റ് പരിപാടികൾ ഒന്നും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല...
18/12/17
രാവിലെ Room No 2 ൽ ആയിരുന്നു എനിക്ക് എക്സാം ഡ്യൂട്ടി അനുവദിച്ചിരുന്നത്. പത്താം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളായിരുന്നു ആ ഹാളിൽ ഉണ്ടായിരുന്നത്. Maths,English എന്നിവ ആയിരുന്നു അവരുടെ പരീക്ഷകൾ.. ഉച്ചയ്ക്ക് ശേഷവും കുറച്ച് സമയം അതേ ക്ലാസിൽ exam ഡ്യൂട്ടി ഉണ്ടായിരുന്നു. 3.15 നു പരീക്ഷകൾ അവസാനിച്ചു.
19/12/17
കൃത്യം പത്തു മണിക്ക് തന്നെ പരീക്ഷകൾ ആരംഭിച്ചു. രാവിലെ Exam Duty ഉണ്ടായിരുന്നില്ല. ഫ്രീ ടൈം lesson plan കൾ എഴുതി. ഉച്ചയ്ക്ക് ശേഷം Room No 5 ൽ Exam Duty ഉണ്ടായിരുന്നു. ഒൻപത്, എട്ട് എന്നീ ക്ലാസുകളിലെ കുട്ടികളായിരുന്നു ഹാളിൽ ഉണ്ടായിരുന്നത്. 3.15 നു പരീക്ഷ അവസാനിച്ചു.
20/12/17
രാവിലെ Room No 6 ൽ ആണ് എനിക്ക് Exam Duty ഉണ്ടായിരുന്നത്. ഒൻപത്, പത്ത് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് യഥാക്രമം സോഷ്യൽ സയൻസ്, Mathsഎന്നിവയായിരുന്നു വിഷയങ്ങൾ. ഉച്ചയ്ക്ക് ശേഷവും അതേ പരീക്ഷാ ഹാളിൽ തന്നെ ആയിരുന്നു duty. എട്ടാം ക്ലാസ്സിലെ കുട്ടികൾ മാത്രമായിരുന്നു ഉച്ചയ്ക്ക് ശേഷം ആ ഹാളിൽ ഉണ്ടായിരുന്നത്.
Social science ആയിരുന്നു അവരുടെ subject... പരീക്ഷ കഴിഞ്ഞതിനു ശേഷം കുട്ടികളുമായി question disscussion നടത്തി.. വളരെ എളുപ്പമുള്ള exam ആയിരുന്നു എന്നും നന്നായി എഴുതുവാൻ കഴിഞ്ഞു എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.
21/12/17
രാവിലെ Exam Duty ഉണ്ടായിരുന്നില്ല. ഫ്രീ ടൈം lesson plan കൾ എഴുതി. ഉച്ചക്ക് ശേഷം Room No 6 ൽ exam duty ഉണ്ടായിരുന്നു. മലയാളം, ആർട് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളായിരുന്നു ഒൻപത്,എട്ട് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള യഥാക്രമം പരീക്ഷകൾ. ആർട്ട് എഡ്യൂക്കേഷനിൽ 3 വിഭാഗമായിട്ടാണ് പരീക്ഷ നടത്തിയത്. 3.15 നു പരീക്ഷ അവസാനിച്ചു. കുട്ടികളുടെ ക്രിസ്മസ് പരീക്ഷകൾ ഇന്ന് അവാസാനിച്ചു.
22/12/17
ഇന്ന് സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. കുട്ടികൾ പൊതുവെ കുറവായിരുന്നു. സ്കൂളിൽ എല്ലാ അധ്യാപകർക്കും ഒരു മീറ്റിങ് നടക്കുന്നതിനാൽ ക്ലാസ്സുകളിൽ അദ്ധ്യാപകരുടെ അഭാവം ഉണ്ടായിരുന്നു. 7 ബി ക്ലാസ്സിൽ ഞാൻ ചെല്ലുകയും കുട്ടികൾ ചില കലാപരിപാടികൾ നടത്തുകയും ചെയ്തു. കുട്ടികൾ വളരെ energetic ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ക്ലാസ്സുകൾ ഉണ്ടായിരിക്കില്ലന്ന് പ്രഥമ അദ്ധ്യാപിക അറിയിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ cake മുറിച്ചു മധുരം പങ്കു വെച്ചു.
ടീച്ചിങ് പ്രാക്ടിസിന്റെ ആറാം വാരവും അങ്ങനെ മധുരത്തോടെ കടന്നുപോയി.. ക്രിസ്മസിന്റെ ഭാഗമായി കുട്ടികൾക്ക് പത്തു ദിവസം അവധി നൽകി....