INTERNSHIP SEVENTH WEEK
(1/1/2018- 6/1/2018)
അദ്ധ്യാപന പരിശീലനത്തിന്റ ഏഴാം വാരവും വിജയകരമായി പൂർത്തിയാകുമ്പോൾ മൊത്തം 9 lesson plan കൾ ഈ വാരത്തിൽ എടുക്കാൻ കഴിഞ്ഞു.
ICT ക്കും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകികൊണ്ട് ഒരു അദ്ധ്യായം തീരുകയും അടുത്ത അദ്ധ്യായം തുടങ്ങുവാൻ ഈ വാരത്തിൽ കഴിയുകയും ചെയ്തു.
Subject ക്ലാസ്സും യോഗാ ക്ലാസ്സും observe ചെയ്യാൻ ഈ വാരത്തിൽ അധ്യാപകർ എത്തിയിരുന്നു. ചൊവ്വാഴ്ച്ചത്തെ അവധിക്കു പകരം ശനിയാഴ്ച്ച സ്കൂളിൽ working day ആയിരുന്നു.
1/1/2018
പത്തു ദിവസത്തെ ക്രിസ്മസ് അവധിക്കു ശേഷം സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു ഇന്ന്..
പുതുവത്സരഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ അധ്യാപകരും കേക്ക് മുറിച്ചു മധുരം പങ്കു വെച്ചു.
അഞ്ചാമത്തെ പീരിയഡ് ഭൂമിയുടെ പുതപ്പ് എന്ന പാഠത്തിലെ ഓസോണ് സംരക്ഷണത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. ക്ലാസ് ആരംഭിക്കും മുൻപ് ഈ പാഠത്തിലെ ഒരു റിവിഷൻ നടത്തി. ഓസോണ് സംരക്ഷണത്തിന്റ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കുവാൻ കുട്ടികൾക്ക് ഒരു work നൽകി.
എട്ടാമത്തെ പീരിയഡ് അന്തരീക്ഷ ഘടനെയെയും ട്രോപ്പോസ്ഫിയറിനെ കുറിച്ചുമാണ് ക്ലാസ് എടുത്തത്. പഠന പ്രവർത്തനങ്ങൾ കുട്ടികൾ ഒരു വിധം നന്നായി ചെയ്തു...
3/1/2018
എന്റെ ക്ലാസ്സിൽ ചില അധ്യാപകരുടെ അഭാവത്താൽ രാവിലെ രണ്ടു പീരിയഡ് ക്ലാസ്സ് ലഭിച്ചു.. സ്ട്രാറ്റോസ്‌ഫിയർ, മീസോസ്ഫിയർ ,തെർമോസ്ഫിയർ എന്നീ മൂന്നു അന്തരീക്ഷ മണ്ഡലങ്ങളെ കുറിച്ചാണ് ക്ലാസ് എടുത്തത്. ICT ഉപയോഗിച് പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ചാർട്ടുകൾ, ഫ്ലാഷ്കാർഡുകൾ എന്നിവ ഉപയോഗിച് ക്ലാസ് എടുത്തു. പ്രധാന പോയിന്റുകൾ connect ചെയ്താണ് പഠിപ്പിച്ചത്. ആറാമത്തെ പീരിയഡ് ഭൂമിയുടെ പുതപ്പ് എന്ന അദ്ധ്യായത്തിലെ അവസാന ഭാഗമായ അയണോസ്ഫിയറിനെ കുറിച്ച്
പഠിപ്പിക്കുകയും ഈ പാഠം മൊത്തത്തിൽ ഒരു അവലോകനം നടത്തുകയും പ്രധാനപ്പെട്ടവ പറഞ്ഞുകൊടുക്കുകയും ചെയ്തു.
4/1/2018
Physical Education അധ്യാപകനായ അംജിത് സർ ഞങ്ങൾ 16 അധ്യാപക വിദ്യാർത്ഥികളുടെ യോഗ ക്ലാസ് നിരീക്ഷിക്കുവാനായി എത്തിയിരുന്നു. Surya bhedhana pranayama ആയിരുന്നു ഞാൻ കുട്ടികളെ പഠിപ്പിച്ചത്. സൂര്യ ബധന എങ്ങനെ ചെയ്യണം എന്നും അതിന്റെ നേട്ടങ്ങളും മുന്കരുതലുകളെയും കുറിച്ചു ക്ലാസ് എടുത്തു.
ഉച്ചയ്ക്ക് ശേഷം സോഷ്യൽ സയൻസ് അധ്യാപകനായ പ്രമോദ് ജി നായർ സർ ക്ലാസ് observe ചെയ്യാൻ എത്തി.പുതിയ അധ്യായമായ ഇന്ത്യയും സാമ്പത്തിക ആസൂത്രണത്തെയും കുറിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്. ഫ്ലാഷ്കാർഡ്, ICT, ചാർട്ട് എന്നിവ ഉപയോഗിച്ചു. ഒരു വിധം നന്നായി ക്ലാസ് എടുക്കുവാൻ കഴിഞ്ഞു. ക്ലാസ്സിന്റെ പോസിറ്റീവ് ആൻഡ് നെഗറ്റീവ് കമെന്റ്സുകൾ സർ പറഞ്ഞു തന്നു.
5/1/2018
ഇന്നത്തെ മൂന്നാമത്തെ പീരിയഡ്-ൽ സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യമായ വളർച്ചയെ കുറിച്ചു Activity model -ലിൽ ആണ് ക്ലാസ് എടുത്തത്.. mass answering ക്ലാസിൽ ഉണ്ടായിരുന്നു. കുട്ടികൾ വളരെ interactive ആയിരുന്നു.
ഉച്ചയ്ക്ക് ശേഷം കിട്ടിയ ഫ്രീ പീരിയഡ്ൽ കുട്ടികൾക്ക് ചില നോട്ടുകൾ നൽകുകയും പരീക്ഷ ചോദ്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.
6/1/2018
ചൊവ്വാഴ്ചത്തെ പൊതു അവധിക്കു പകരം ഇന്ന് വർക്കിങ് ഡേ ആയിരുന്നു. രണ്ടും മൂന്നും പീരിയഡ് സാമ്പത്തിക ആസൂത്രണത്തിന്റേ ലക്ഷ്യമായ ആധുനികവത്കരണത്തെ കുറിച്ചാണ് പഠിപ്പിച്ചത്. ICT ഉപയോഗിച്ചു പണ്ടത്തെയും ഇപ്പോഴത്തെയും കൃഷി രീതികളുടെ ചിത്രങ്ങൾ താരതമ്യം ചെയ്തുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. പഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ലാപ്ടോപ്പ് ഉപയോഗിച്ചു് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.
ഫ്രീ ടൈം കുട്ടികളുടെ നോട്ട്ബുക്കുകൾ പരിശോധിക്കുകയും അവ correct ചെയ്ത് കൊടുക്കുകയും ചെയ്തു. ഏഴാമത്തെ പീരിയഡ് സ്വാശ്രയത്വ- ത്തെ കുറിച് ചാർട്ടുകളുടെയും ഫ്ലാഷ്കാർഡുകളുടെയും സഹായത്താൽ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു.
ടീച്ചിങ് പ്രാക്ടിസിന്റെ ഏഴാമത്തെ വാരം 26 lesson plan- കളിലൂടെ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.....
No comments:
Post a Comment