Wednesday, 24 January 2018
Monday, 22 January 2018
Saturday, 13 January 2018
INTERNSHIP EIGHTH WEEK
INTERNSHIP EIGHTH WEEK
(8/1/2018-12/1/2018)
അദ്ധ്യാപന പരിശീലനത്തിന്റെ അവസാനത്തെ ആഴ്ചയായിരുന്നു ഇത്....
ഈ വാരത്തിൽ 30 lesson plan കൾ വിജയകരമായി പൂർത്തിയാക്കി....
Peer evaluation ന്റെ ഭാഗമായി മറ്റ് അദ്ധ്യാപക വിദ്യാർഥികളുടെ ക്ലാസ്സുകൾ നിരീക്ഷിച്ചു....
Achievment Test, Diagnostic Test എന്നിവ നടത്തി..
B Ed കരിക്കുലത്തിന്റ ഭാഗമായി 2nd Intesrniship ൽ നടത്തേണ്ട conscientization programme നടത്തി..common communicable diseases ആയിരുന്നു വിഷയം.
World record attempt in long shake hand എന്ന പ്രോഗ്രാമിന് വേണ്ടി സ്പെഷ്യൽ അസംബ്ലി school ൽ ഉണ്ടായിരുന്നു .. ലാസ്റ്റ് ഡേ യിൽ
സ്കൂളിൽ സ്റ്റാഫ് മീറ്റിങ്ങിൽ എല്ലാ അദ്ധ്യാപക വിദ്യാർഥികളെയും അനുമോദിക്കുകയും ആശംസിക്കുകയും ചെയ്തു... അവസാനത്തെ ദിനത്തിൽ കുട്ടികൾക്കും അദ്ധ്യാപകർക്കും മധുരം നൽകി... വളരെ നല്ല ഒരു യാത്ര അയപ്പ് ആയിരുന്നു നമുക്കു സ്കൂളിൽ നിന്ന് ലഭിച്ചത്....
8/1/18
ഇന്ന് രണ്ടാമത്തെ പീരിയഡ്- ൽ സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യമായ തുല്യതയെ കുറിച് പഠിപ്പിച്ചു.
ഉച്ചക്ക് ശേഷം സോഷ്യൽ സയൻസ് അദ്ധ്യാപകനായ പ്രമോദ് സർ എന്റെ ക്ലാസ്സ് observe ചെയ്യാനായി എത്തി.. ഏഴാമത്തെ പീരിയഡ-് ൽ അസൂത്രണകമ്മീഷനേയും പഞ്ചവത്സര പദ്ധതികൾക്കും കുറിച് ക്ലാസ് എടുത്തു. ഫ്ലാഷ്കാർഡ്,ചാർട്ട്, tab എന്നിവ teching aid ആയി ഉപയോഗിച്ചു. ക്ലാസ് interactive ആയിരുന്നു. ഒരു വിധം നന്നായി ക്ലാസ് എടുക്കുവാൻ കഴിഞ്ഞു. ക്ലാസ്സിന്റ പോസിറ്റീവ് ആൻഡ് നെഗറ്റീവ് കമന്സുകൾ സർ പറഞ്ഞു തന്നു.
Peer evaluation നു വേണ്ടി ഞങ്ങളുടെ കൂട്ടത്തിലെ അദ്ധ്യാപക വിദ്ധ്യാർത്ഥികളായ natural science വിഭാഗത്തിലെ അനിത്ര, english വിഭാഗത്തിലെ ഗ്രീഷ്മ, മലയാളം വിഭാഗത്തിലെ ശരണ്യ എന്നിവരുടെ ക്ലാസ്സുകൾ കണ്ടു...ICT, Chart എന്നിവ ഉപയോഗിച്ചുകൊണ്ടാണ് ഇവർ ക്ലാസ്എടുത്തത്. activity oriented ആയിരുന്നു ക്ലാസ്സ്...
9/1/2018
ഇന്ന് പ്രോജെക്ടിന് ആവശ്യമായ questionnaire എട്ടാം ക്ലാസ്സിലെ 30 കുട്ടികൾക്ക് നൽകി data collection നടത്തി. ...
Peer evalution ന്റെ ഭാഗമായി മലയാള വിഭാഗത്തിലെ ആൻസി തോമസ്, അശ്വതി.എന്നിവരുടെയും natural science വിഭാഗത്തിലെ ശിൽപയുടേം ക്ലാസ്സുകൾ കണ്ടു. Chart, ICT എന്നിവ ഇവർ ഉപയോഗിച്ചിരുന്നു.അദ്ധ്യാപനത്തിൽ അദ്ധ്യാപികമാർ മികച്ച പ്രകടനം കാഴ്ച വച്ചു... activity oriented ആയിരുന്നു ക്ലാസ് ..
ഇന്ന് ഏഴാമത്തെ പീരിയഡ് -ൽ 29- മത്തെ lesson ആയ വികേന്ദ്രീകൃതാസൂത്രണത്തെ കുറിച്ചാണ് ഇന്ന് പഠിപ്പിച്ചത്.കൊളാഷ് അവതരിപ്പിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. എന്റെ ക്ലാസ് ഒബ്സർവ് ചെയ്യാൻ ചില അദ്ധ്യാപക വിദ്യാർഥികൾ എത്തിയിരുന്നു. chart, flashcard എന്നിവ ടീച്ചിങ് എയ്ഡ് ആയി ഉപയോഗിച്ചു.
2nd internship ന്റെ ഭാഗമായ ഒരു cinscientization programme നു വേണ്ടി common communicable diseases നെ കുറിച് ഒരു awareness ക്ലാസ് നടത്താൻ എല്ലാ അദ്ധ്യാപക വിദ്യാർത്ഥികളും തീരുമാനിച്ചു.
10/1/2018
Peer evaluation ന്റെ ഭാഗമായി സോഷ്യൽസയൻസ് വിഭാഗത്തിലെ സുവർണ,ആർച്ച എന്നിവരുടെ ക്ലാസ് observe ചെയ്തു. നല്ല introduction ലൂടെ അദ്ധ്യാപികമാർ ക്ലാസ്സിൽ പഠനന്തരീക്ഷം സൃഷട്ടിച്ചു. Chart, ഫ്ലാഷ്കാർഡ്, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് അദ്ധ്യാപികമാർ ക്ലാസ്സിൽ മികവ് പുലർത്തി.
ഇന്ന് ആറാമത്തെ പീരിയഡ് ആയിരുന്നു എനിക് ക്ലാസ് ഉണ്ടായിരുന്നത്.30 lesson plan കൾ പൂർത്തിയാകുന്ന ക്ലാസായിരുന്നു ഇന്ന്. ഇന്ത്യയും സാമ്പത്തിക ആസൂത്രണവും എന്ന പാഠത്തിലെ അവസാന ഭാഗമായിരുന്ന നീതി ആയോഗിനെ കുറിച്ചാണ് ഇന്ന് പഠിപ്പിച്ചത്. ചാർട്ടിലൂടെ പോയിന്റുകളും നീതി ആയോഗിന്റെ ഘടനെയെയും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. പാഠത്തിന്റെ ഒരു അവലോകനവും നടത്തി. നാളെ Test papper നു തയാറായി വരുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു.
11/1/2018
ആദ്യത്തെ പീരിയഡ് -ൽ natural science വിഭാഗത്തിലെ അഖിലയുടെ ക്ലാസ് peer observationu വേണ്ടി പോയി. വിവിധതരം പേശികളെ പറ്റി ചോദിച്ചുകൊണ്ടാണ് അദ്ധ്യാപിക ക്ലാസ് ആരംഭിച്ചത്..വീഡിയോ, chart, എന്നിവ ഉപയോഗിച് അദ്ധ്യാപിക കുട്ടികൾക്കു ക്ലാസ് എടുത്തു. Activity oriented ആയിരുന്നു ക്ലാസ്.
ഇന്ന് മൂന്നാമത്തെയും നാലാമത്തെയും പീരിയഡ് ചേർത്ത് കുട്ടികൾക്കു testpaper നടത്തി. പഠിപ്പിച്ച 3 അധ്യായങ്ങൾ ഉൾ്പെടുത്തിയായിരുന്നു testpapper ഇട്ടത്.. 30 മാർക്കിനായിരുന്നു ടെസ്റ്റ് നടത്തിയത്...
ഉച്ചയ്ക്ക് ശേഷം conscientization programme pricipal അജിത കുമാരി ടീച്ചറിന്റെയും physical education അദ്ധ്യാപകനായ അഖിലേഷ് സറിന്റെയും സാന്നിധ്യത്തിൽ നടത്തി.common communicable diseases കളായ മലേറിയ,ടൈഫോയ്ഡ്,ഡയേറിയ, കോളറ, തുടങ്ങിയവയെ കുറിച്ചാണ് ഓരോ അദ്ധ്യാപക വിദ്യാർത്ഥി
കളും പ്രെസെന്റ ചെയ്തത്. ചടങ്ങിൽ vote of thanks പറയുക ആയിരുന്നു എന്റ കർഥ്യവ്യം... communicable diseases ന കുറിച്ച് നല്ല ഒരു awareness class ആണ് കുട്ടികൾക് നൽകിയത്...
12/1/2018
കുട്ടികൾക്ക് ഇന്നലെ നടത്തിയ testpapper ന്റെ മാർക്കുകൾ രാവിലെ തന്നെ കൊടുത്തു.24 മാർക്ക് ആയിരുന്നു ക്ലാസ് ടോപ്പ്..മിക്ക കുട്ടികൾക്കും ഒരുവിധം നല്ല മാർക്കുകൾ നേടിയിരുന്നു. ടെസ്റ്റ് പേപ്പർ evaluate ചെയ്തതിന്റെ ഭാഗമായി കുട്ടികൾക്ക് കഠിനമായി തോന്നിയ പാഠം മനസ്സിലാക്കുകയും 20 മർക്കിനുള്ള digsnostic test നടത്തുകയും ചെയ്തു.world record of attempt in handshake എന്ന programme നടത്തുന്നതിനായി NOBLE ഗ്രുപ്പ് ഓഫ് സ്കൂളിലെ എല്ലാം boys, girls, higher secondary എന്നീ വിഭാഗത്തിലെ മൊത്തം കുട്ടികളും സ്പെഷ്യൽ അസ്സെംബ്ലിക്കായി പങ്കു ചേർന്നു. പരിപാടി നടത്തുന്ന സംഘാടകർ പുറത്തു നിന്ന് എത്തിയവരായിരുന്നു. എല്ല അദ്ധ്യാപക വിദ്ധ്യാർത്ഥികളും പരിപാടിയിൽ പങ്കു ചേരുന്നു
ഉച്ചക് ശേഷം diagnostic test ന്റെ ഭാഗമായി ഇന്ത്യയും സാമ്പത്തിക ആസൂത്രണവും എന്ന പാഠഭാഗം ഒരു അവലോകനം നടത്തി. കുട്ടികൾക്ക് കഠിനമായി തോന്നിയ പാഠഭാഗങ്ങൾ പെട്ടെന്ന് മനസിലാക്കാനുള്ള ചില മാർഗങ്ങൾ പറഞ്ഞു കൊടുത്തു.
അദ്ധ്യാപന പരിശീലനത്തിന്റ അവസാന ക്ലാസ്സായിരുന്നു ഇത്... poster തയ്യാറാക്കൽ മത്സരത്തിനും ടെസ്റ്റ് പേപ്പർ നും ഉയർന്ന മാർക്ക് കിട്ടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.. ലാസ്റ്റ്ഡേ ആയതു കൊണ്ട് കുട്ടികൾക്ക് മധുരം വിളമ്പി....കുട്ടികൾ വളരെ സൈലന്റ് ആയിരുന്നു. .. നന്നായി പഠിക്കുവാനും ഉയരങ്ങളിൽ എത്തുവാനും എല്ല കുട്ടികളെയും ആശംസിച്ചു..
സ്കൂളിൽ ഉണ്ടായിരുന്ന അദ്ധ്യാപക വിദ്യാർത്ഥി കളെ ആശിർവദിക്കുന്നതിനായി സ്കൂൾ പ്രിൻസിപ്പൽ അജിത കുമാരി ടീച്ചർ ഒരു സ്റ്റാഫ് മീറ്റിങ് സംഘടിപ്പിക്കുകയും ഞങ്ങളുടെ സേവനത്തെ എല്ലാ അദ്ധ്യാപകരും അനുമോദിക്കുകയും ആശംസിക്കുകയും ചെയ്തു... എല്ലാ അധ്യാപകരും ചേർന്ന് നമുക്കു ഒരു യാത്രയയപ്പ് നൽകി...കൂടാതെ എല്ലാ അധ്യാപകർക്കും ഞങ്ങൾ മധുരം വിളമ്പി........
Internship 2nd ന്റെ ഭാഗമായി എനിക്ക് ലഭിച്ച S.S V.G.H.S.S chirayinkeezhu സ്കൂളിലെ ഓരോ ദിനങ്ങളും വളരെ പെട്ടന്നാണ് കടന്നുപോയത്..... എല്ലാ കാര്യത്തിനും സ്കൂളിലെ അദ്ധ്യാപകരുടെ സഹായം ഞങ്ങൾക്ക് ഉണ്ടായിരുന്നു...
ഈ ഒരു മാസത്തെ അദ്ധ്യാപന പരീശീലനത്തിലൂടെ വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു എനിക് ലഭിച്ചത്....ഒരിക്കൽ കൂടി കുട്ടികളോടും അധ്യാപകരോടും യാത്ര ചോദിച്ചു കൊണ്ട് സ്കൂളിൽ നിന്നും മടങ്ങി..... അങ്ങനെ Internship- 2nd
Phase യും വിജയകരമായി പൂർത്തിയായി.........
Sunday, 7 January 2018
INTERNSHIP SEVENTH WEEK
INTERNSHIP SEVENTH WEEK
(1/1/2018- 6/1/2018)
അദ്ധ്യാപന പരിശീലനത്തിന്റ ഏഴാം വാരവും വിജയകരമായി പൂർത്തിയാകുമ്പോൾ മൊത്തം 9 lesson plan കൾ ഈ വാരത്തിൽ എടുക്കാൻ കഴിഞ്ഞു.
ICT ക്കും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകികൊണ്ട് ഒരു അദ്ധ്യായം തീരുകയും അടുത്ത അദ്ധ്യായം തുടങ്ങുവാൻ ഈ വാരത്തിൽ കഴിയുകയും ചെയ്തു.
Subject ക്ലാസ്സും യോഗാ ക്ലാസ്സും observe ചെയ്യാൻ ഈ വാരത്തിൽ അധ്യാപകർ എത്തിയിരുന്നു. ചൊവ്വാഴ്ച്ചത്തെ അവധിക്കു പകരം ശനിയാഴ്ച്ച സ്കൂളിൽ working day ആയിരുന്നു.
1/1/2018
പത്തു ദിവസത്തെ ക്രിസ്മസ് അവധിക്കു ശേഷം സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു ഇന്ന്..
പുതുവത്സരഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ അധ്യാപകരും കേക്ക് മുറിച്ചു മധുരം പങ്കു വെച്ചു.
അഞ്ചാമത്തെ പീരിയഡ് ഭൂമിയുടെ പുതപ്പ് എന്ന പാഠത്തിലെ ഓസോണ് സംരക്ഷണത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. ക്ലാസ് ആരംഭിക്കും മുൻപ് ഈ പാഠത്തിലെ ഒരു റിവിഷൻ നടത്തി. ഓസോണ് സംരക്ഷണത്തിന്റ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കുവാൻ കുട്ടികൾക്ക് ഒരു work നൽകി.
എട്ടാമത്തെ പീരിയഡ് അന്തരീക്ഷ ഘടനെയെയും ട്രോപ്പോസ്ഫിയറിനെ കുറിച്ചുമാണ് ക്ലാസ് എടുത്തത്. പഠന പ്രവർത്തനങ്ങൾ കുട്ടികൾ ഒരു വിധം നന്നായി ചെയ്തു...
3/1/2018
എന്റെ ക്ലാസ്സിൽ ചില അധ്യാപകരുടെ അഭാവത്താൽ രാവിലെ രണ്ടു പീരിയഡ് ക്ലാസ്സ് ലഭിച്ചു.. സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ ,തെർമോസ്ഫിയർ എന്നീ മൂന്നു അന്തരീക്ഷ മണ്ഡലങ്ങളെ കുറിച്ചാണ് ക്ലാസ് എടുത്തത്. ICT ഉപയോഗിച് പാഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ചാർട്ടുകൾ, ഫ്ലാഷ്കാർഡുകൾ എന്നിവ ഉപയോഗിച് ക്ലാസ് എടുത്തു. പ്രധാന പോയിന്റുകൾ connect ചെയ്താണ് പഠിപ്പിച്ചത്. ആറാമത്തെ പീരിയഡ് ഭൂമിയുടെ പുതപ്പ് എന്ന അദ്ധ്യായത്തിലെ അവസാന ഭാഗമായ അയണോസ്ഫിയറിനെ കുറിച്ച്
പഠിപ്പിക്കുകയും ഈ പാഠം മൊത്തത്തിൽ ഒരു അവലോകനം നടത്തുകയും പ്രധാനപ്പെട്ടവ പറഞ്ഞുകൊടുക്കുകയും ചെയ്തു.
4/1/2018
Physical Education അധ്യാപകനായ അംജിത് സർ ഞങ്ങൾ 16 അധ്യാപക വിദ്യാർത്ഥികളുടെ യോഗ ക്ലാസ് നിരീക്ഷിക്കുവാനായി എത്തിയിരുന്നു. Surya bhedhana pranayama ആയിരുന്നു ഞാൻ കുട്ടികളെ പഠിപ്പിച്ചത്. സൂര്യ ബധന എങ്ങനെ ചെയ്യണം എന്നും അതിന്റെ നേട്ടങ്ങളും മുന്കരുതലുകളെയും കുറിച്ചു ക്ലാസ് എടുത്തു.
ഉച്ചയ്ക്ക് ശേഷം സോഷ്യൽ സയൻസ് അധ്യാപകനായ പ്രമോദ് ജി നായർ സർ ക്ലാസ് observe ചെയ്യാൻ എത്തി.പുതിയ അധ്യായമായ ഇന്ത്യയും സാമ്പത്തിക ആസൂത്രണത്തെയും കുറിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്. ഫ്ലാഷ്കാർഡ്, ICT, ചാർട്ട് എന്നിവ ഉപയോഗിച്ചു. ഒരു വിധം നന്നായി ക്ലാസ് എടുക്കുവാൻ കഴിഞ്ഞു. ക്ലാസ്സിന്റെ പോസിറ്റീവ് ആൻഡ് നെഗറ്റീവ് കമെന്റ്സുകൾ സർ പറഞ്ഞു തന്നു.
5/1/2018
ഇന്നത്തെ മൂന്നാമത്തെ പീരിയഡ്-ൽ സാമ്പത്തിക ആസൂത്രണത്തിന്റെ ലക്ഷ്യമായ വളർച്ചയെ കുറിച്ചു Activity model -ലിൽ ആണ് ക്ലാസ് എടുത്തത്.. mass answering ക്ലാസിൽ ഉണ്ടായിരുന്നു. കുട്ടികൾ വളരെ interactive ആയിരുന്നു.
ഉച്ചയ്ക്ക് ശേഷം കിട്ടിയ ഫ്രീ പീരിയഡ്ൽ കുട്ടികൾക്ക് ചില നോട്ടുകൾ നൽകുകയും പരീക്ഷ ചോദ്യങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.
6/1/2018
ചൊവ്വാഴ്ചത്തെ പൊതു അവധിക്കു പകരം ഇന്ന് വർക്കിങ് ഡേ ആയിരുന്നു. രണ്ടും മൂന്നും പീരിയഡ് സാമ്പത്തിക ആസൂത്രണത്തിന്റേ ലക്ഷ്യമായ ആധുനികവത്കരണത്തെ കുറിച്ചാണ് പഠിപ്പിച്ചത്. ICT ഉപയോഗിച്ചു പണ്ടത്തെയും ഇപ്പോഴത്തെയും കൃഷി രീതികളുടെ ചിത്രങ്ങൾ താരതമ്യം ചെയ്തുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. പഠഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ലാപ്ടോപ്പ് ഉപയോഗിച്ചു് കുട്ടികൾക്ക് കാണിച്ചു കൊടുത്തു.
ഫ്രീ ടൈം കുട്ടികളുടെ നോട്ട്ബുക്കുകൾ പരിശോധിക്കുകയും അവ correct ചെയ്ത് കൊടുക്കുകയും ചെയ്തു. ഏഴാമത്തെ പീരിയഡ് സ്വാശ്രയത്വ- ത്തെ കുറിച് ചാർട്ടുകളുടെയും ഫ്ലാഷ്കാർഡുകളുടെയും സഹായത്താൽ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു.
ടീച്ചിങ് പ്രാക്ടിസിന്റെ ഏഴാമത്തെ വാരം 26 lesson plan- കളിലൂടെ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.....